TEACHERS

നൂറുൽ ഹുദാ മദ്രസ പത്തിരിയാൽ 

2016-17 വർഷത്തെ അധ്യാപകർ 

  1.  സക്കീർ ഹുസൈൻ പത്തിരിയാൽ (സ്വദർ)
  2. മുജീബ് റഹ്മാൻ മൗലവി 
  3. ജാബിര്‍ അലി 
  4. ഹബീബ ടീച്ചർ  
  5. ഷക്കീല ടീച്ചർ 

അധ്യാപകർക്കുള്ള നിയമങ്ങളും നിർദ്ദേശങ്ങളും 

  1. മദ്രസയിൽ ആദ്യ ബെൽ 6:28 നാണ്.ആദ്യ ബില്ലിന് മുൻപ് അധ്യാപകർ മദ്രസയിൽ എത്തണം.ആദ്യ ബെൽ അടിക്കുന്ന നേരത്ത് മദ്രസയിൽ എത്താത്തവർക്ക് അന്നേ ദിവസം ആബ്സെന്റ് രേഖപ്പെടുത്തുന്നതായിരിക്കും.ഒരു മാസത്തിൽ നാലു ആബ്സെന്റ് രേഖപ്പെടുത്തിയാൽ അത് ഒരു ക്യാഷ്വൽ ലീവ് ആയി പരിഗണിക്കുന്നതായിരിക്കും. 
  2. മദ്രസ സമയം സാധാരണ ദിവസം 6:30  മുതൽ 8:30  വരെയും സ്കൂൾ ഒഴിവു ദിവസങ്ങളിൽ 6:30  മുതൽ 9:45  വരെയും ആയിരിക്കും സമയം.
  3. മാസത്തിൽ നിർബന്ധമായും ഒരു സ്റ്റാഫ് മീറ്റിങ് ഉണ്ടായിരിക്കും.നിര്ബന്ധ സാഹചര്യങ്ങളിൽ ഒന്നിൽ കൂടുതലും ഉണ്ടായിരിക്കും.ഓരോ സ്റ്റാഫ് മീറ്റിംഗിലും എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.ഓരോ സ്റ്റാഫ് മീറ്റിംഗിലും അടുത്ത മാസം എടുക്കേണ്ട പാഠം അത് എങ്ങെനെ എടുക്കും എന്ന ചർച്ച ചെയ്യേണ്ടതാണ്.ആയതിനാൽ സ്റ്റാഫ് മീറ്റിംഗിൽ അധ്യാപകനും ഓരോ അധ്യാപകനും അടുത്ത മാസം എടുക്കേണ്ട പാഠം നോക്കി വരേണ്ടതാണ്.സ്റ്റാഫ് മീറ്റിംഗ് മദ്രസ സമയത്ത് സമയത്തിന് ശേഷം ആയിരിക്കുവാൻ ശ്രദ്ധിക്കുക.
  4. ഓരോ മാസവും സാഹിത്യ സമാജം ഉണ്ടായിരിക്കും. ഓരോ സമാജത്തിലും ഓരോ അധ്യാപകർ അധ്യക്ഷനായിരിക്കും അവർ ആ ദിവസം നടക്കുന്നു സമാജത്തിന്റെ വിഷയത്തെ കുറിച്ച് ഒരു ആമുഖം അധ്യക്ഷ പ്രസംഗത്തിൽ കുട്ടികൾക്ക് നൽകേണ്ടതാണ്.
  5. സാഹിത്യ സമാജത്തിനു മൂന്നാം ക്ലാസ് മുതലുള്ള ഓരോ ക്ലാസ് ടീച്ചറും തങ്ങളുടെ ക്ലാസ്സിലെ ഒരു ആണ്കുട്ടിക്കും ഒരു പെൺകുട്ടിക്കും ആ സമാജത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഒരു പ്രസംഗം ഒരാഴ്ച മുൻപ് എഴുതി നൽകേണ്ടതാണ്.
  6. ഓരോ 2 മാസം കൂടുമ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തണം . ചോദ്യപേപ്പറുകൾ  ഒരാഴ്ച മുൻപ് സ്വദറിനെ ഏൽപ്പിക്കണം.ഉത്തര പേപ്പറുകൾ നോക്കി അടുത്ത ദിവസം തന്നെ കുട്ടികൾക്ക് നൽകേണ്ടതും ആ മാർക്ക് ഡയറി യിൽ ചേർക്കേണ്ടതാണ്. യാതൊരു കാരണ വശാലും ഉത്തര പേപ്പറുകൾ ക്ലാസ് ടൈമിൽ മദ്രസയിൽ വെച്ച നോക്കാൻ പാടില്ല.
  7. ഒരു  വര്ഷം 20 ക്യാഷൽ ലീവ് ഉണ്ടായിരിക്കുന്നതാണ്.അതിനു ശേഷമുള്ള ഓരോ ലീവിന്റെയും തുക മെയ് മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതായിരിക്കും. ലീവ് എടുക്കാത്തവർക്കുള്ള ശമ്പളം മെയ് മാസത്തെ ശമ്പളത്തോടൊപ്പം നൽകുന്നതായിരിക്കും.
  8. മദ്രസയിൽ ഒഴിവാക്കുന്ന അധ്യാപകർ മദ്രസ തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും സ്വദറിനെ വിവരം അറിയിക്കേണ്ടതാണ്.
  9. അധ്യാപക പരിശീഎലന പരിപാടികളിൽ മുഴുവൻ അധ്യാപകരും നിര്ബ്സ്ന്ധമായും പങ്കെടുക്കണം.
  10. മദ്രസയുമായി ബന്ധപ്പെട്ട എന്തു പരാതികളും സ്വദ്‌റുമായോ കമ്മറ്റി ഭാരവാഹിയുമായോ അറിയിക്കേണ്ടതാണ്.
സെക്രെട്ടറി 

Comments

Popular posts from this blog

അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം

മദ്രസ സമയം