എട്ടാം ക്ലാസ്
*•┈┈┈┈•✿❁ ﷽ ❁✿•┈┈┈┈•* നൂറുൽ ഹുദാ മദ്രസ പത്തിരിയാലിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ശ്രദ്ധക്ക്, ഈ വര്ഷം മൂതൽ നമ്മൾ എട്ടാം ക്ലാസ് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. രണ്ടു മൂന്നു വർഷമായി ശ്രമിച്ചു എങ്കിലും ഒരു കുട്ടി പോലും വരാതിരുന്നത് കൊണ്ട് നടന്നില്ല. ഈ വര്ഷം ഏഴാം ക്‌ളാസ് നല്ല ഉന്നത വിജയമാണ് എല്ലാവരും നേടിയത്. ഇവരെ എന്തെങ്കിലും നിസാര കാരണം പറഞ്ഞ മദ്രസയിൽ വിടാതിരിക്കരുത്. കാരണം മദ്രസ വിദ്യാഭ്യാസം ഇനി പൂർത്തിയാകുന്നത് പത്താം ക്ലാസ്സിൽ വെച്ചാണ് എന്ന് കൂടി ഓർക്കുക. വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ച സമായക്രമീകരണം ആവശ്യമെങ്കിൽ വര്ത്താവുന്നതാണ്. ഇനി ഈ വർഷമല്ലാതെ ഏഴാം ക്ലാസ് മദ്രസ കഴിഞ്ഞ വിദ്യാർത്ഥികൾക്കും റീ അഡ്മിഷൻ എടുക്കാവുന്നതാണ്. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ